Monday 6 July 2009

മാര്‍ഗററ്റ് താച്ചര്‍ (1925)

മാര്‍ഗററ്റ് താച്ചര്‍ (1925)



ഒരു പലചരക്കു വ്യാപാരിയുടെ മകളായി
1925 ല്‍ ജനിച്ചു.ബുദ്ധിമതിയും കഠിനാദ്ധ്വാനിയും
ആയിരുന്നു.ഓക്സ്ഫോര്‍ഡില്‍ സ്കോളര്‍ഷിപ്പോടെ
സയന്‍സ്സില്‍ പഠനം.എന്നാല്‍ പിന്നെ നിയമം
പഠിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.1959ല്‍
എം പി ആയി.കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍.
രണ്ടു വര്‍ഷത്തിനുള്ളില്‍ ജൂണിയര്‍ മന്ത്രി.1979
ല്‍ പ്രാധാനമന്ത്രി. ബ്രിട്ടനിലെ ആദ്യ വനിതാ
പ്രധാനമന്ത്രി.1990 വരെ അധികാരത്തില്‍ ഇരുന്നു.
ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍
കാലം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിക്കാര്‍ഡ്
സൃഷ്ടിച്ചു.150 കൊല്ലത്തിനിടയില്‍ ഹാര്‍ട്രിക്ക്
വിജയം നേടിയ ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി.
എന്‍റര്‍ പ്രൈസ് കള്‍ച്ചര്‍ നടപ്പാക്കി.
പ്രസംശയും വിമര്‍ശനവും ഒരു പോലെ ഏറ്റു
വാങ്ങി.ബ്രിട്ടനിലെ സാമൂഹ്യരക്ഷാപദ്ധതികള്‍
പര്‍ഷ്കരിച്ചു.ടെലഫോണ്‍, ഗാസ്,എലക്ട്രിസിറ്റി,ജലം
എന്നിവ സ്വകാര്യവല്‍ക്കരിച്ചു.
തൊഴിലാളി യൂണിയനുകളെ തകര്‍ത്തു.
ആരോഗ്യം ,വിധ്യാഭ്യാസം എന്നിവ കൂടുതല്‍
ഉത്തരവാദിത്വബോധമുള്ള വകുപ്പുകളാക്കി.

ആര്‍ജന്‍റീനിയാക്കെതിരെ യുദ്ധം നടത്തിയപ്പോള്‍
എതിര്‍പ്പുണ്ടായി.
വനിതാപക്ഷക്കാരിയായിരുന്നില്ല.ഉരുക്കുമനസ്സുകാരി
(അയണ്‍ ലേഡി) എന്നറിയപ്പെട്ടു.പോള്‍ ടാക്സ്
കൊണ്ടു വന്നപ്പോള്‍ ശക്തമായ എതിര്‍പ്പുണ്ടായി.
ലക്ഷക്കണക്കിനാളുകള്‍ പ്രതിക്ഷേധിച്ചു.
1990 നവംബര്‍ 22 നു രാജിവച്ചു

സ്ത്രീ വിദ്യാഭ്യാസം

സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം നല്‍കേണ്ട എന്നു ഭാരതീയര്‍ കരുതി.
വിദ്യാഭ്യാസം നല്‍കേണ്ട എന്നു പാശ്ചാത്യരും കരുത്തി.പതിനഞ്ചാം
ശതകത്തില്‍ കന്യാസ്ത്രീകള്‍ക്കും ഉന്നതകുല ജാതകള്‍ക്കും
വിദ്യാഭ്യാസം നല്‍കിത്തുടങ്ങി.അതു വീടില്‍ വച്ചു മാത്രമായിരുന്നു
താനും.എഴുതാ​‍നും വായിക്കാനും കണക്കു കൂട്ടാനും പഠിക്കാം.
എന്നാല്‍ ആണ്‍കുട്ടികളെപ്പോലെ സ്കൂളിലോ ബോര്‍ഡിംഗിലോ
പോകാ​‍ന്‍ അനുവദിച്ചിരുന്നില്ല. സയന്‍സ്,നിയമം,ഫിലോസഫി,
മെഡിസിന്‍ ഇവയൊന്നും പഠിക്കാന്‍ അനുവാദം നല്‍കിയുമില്ല.

സാധാരണ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ പത്തൊമ്പതാം
നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു.നല്ല ശംബളം കിട്ടുന്ന
ജോലി ഒന്നും സ്ത്രീകള്‍ക്കു ലഭിച്ചിരുന്നില്ല.പതിനെട്ടാം ശതകത്തില്‍
പെണ്‍കുട്ടികള്‍ക്കായി ഏതാനും ബോര്‍ഡിംഗ് സ്കൂളുകള്‍
തുറക്കപ്പെട്ടു.എന്നാല്‍ അവയില്‍ ഡാ​ന്‍സിംഗ്,തുന്നല്‍ തുടങ്ങിയ
പെണ്‍ വിഷയങ്ങള്‍ മാത്രമേ പഠിപ്പിച്ചിരുന്നുള്ളു.പത്തൊന്‍പതാം
നൂറ്റാണ്ടില്‍ വിദ്യാഭ്യാസകാരത്തില്‍ തങ്ങള്‍ക്കു തുല്യത വേണമെന്നു
സ്ത്രീകള്‍ വാദിച്ചു തുടങ്ങി.ആണ്‍ കുട്ടികള്‍ പഠിക്കുന്ന എല്ലാ
വിഷയങ്ങളും പഠിപ്പിക്കാന്‍ മിസ്സ് ബീലെയെപ്പോലുള്ളവര്‍ സ്കൂള്‍
തുടങ്ങി.27 വയസായപ്പോള്‍ അവര്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍
പെണ്‍ കുട്ടികള്‍ക്കായി സ്കൂള്‍ തുടങ്ങി.വനിതകള്‍ക്കായുള്ള
ആദ്യ യൂണിവേര്‍സിരിയായ ലണ്ടനിലെ ക്വീന്‍സ് കോളേജ്
1848 ല്‍ തുറക്കപ്പെട്ടു.

ഡോ.ജയിംസ് ബാരിയായി ജീവിച്ചു മരിച്ച
മിറാണ്ടാ സ്റ്റൂവാര്‍ട്ട്(? 1795-1865)

എഡിന്‍ബറോയില്‍ ജനിച്ച മിറാണ്ട ജീവിതകാലം മുഴുവന്‍ ആണായി
വേഷം കെട്ടി പട്ടാളഡോക്ടര്‍ ആയി ജോലി നോക്കി.പതിനഞ്ചാം
വയസീല്‍ അനാഥയായി.അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് മെഡിസിന്‍
പഠനം അനുവദിച്ചിരുന്നില്ല. ആണ്‍കുട്ടിയായി വേഷമിട്ട് സര്‍വ്വരുടേയും
കണ്ണുവെട്ടിച്ചവള്‍ 1812 ല്‍ ബിരുദം നേടി. ഡോക്ടറാവുകയും പട്ടാളത്തില്‍
ചേരുകയും ചെയ്തു.കാനഡ,സൗത്താഫ്രിക്ക,ദക്ഷിണറഷ്യ കരീബിയ
എന്നിവിടങ്ങളില്‍ അവര്‍ ജോലി നോക്കി.കര്‍ക്കശസ്വഭാവക്കാരനായി
പെരുമാറി.പല ഉത്തരവാദിത്തങ്ങളം ഏറ്റെടുത്തു വിജയിപ്പിച്ചു.
കാനഡയിലെ ബ്രിട്ടീഷ് ഹോസ്പിറ്റലില്‍ ജനറല്‍ ആയി.ഹെര്‍ബല്‍
മെഡിസിനും പഠിച്ചു.ദക്ഷിണ ആഫ്രിക്കയിലെ ഔഷധച്ചെടികളെ
കുറിച്ച് ആധികാരിക പഠനം നടത്തി.ഒരാള്‍ക്കു മാത്രം സംശയം
തോന്നി.മരിച്ചപ്പോള്‍ ആ സംശയം ദൂരീകരിക്കാന്‍ പരിശൊധന
നടത്തിയപ്പോള്‍ സത്യം വെളിയില്‍ വന്നു.തുടര്‍ന്നു നടത്താനിരുന്ന
മിലിട്ടറി ഫ്യൂണറല്‍ വേണ്ടെന്നു വച്ചു.

Tuesday 30 June 2009

മേരി സോമര്‍വില്ലെ (1780-187

മേരി സോമര്‍വില്ലെ (1780-187

മരിയാ കലാസ് (1923-1977

മരിയാ കലാസ് (1923-1977

ജാനെറ്റ് ഫ്രേം(1924-2004)

ജാനെറ്റ് ഫ്രേം(1924-2004)

ന്യൂസിലണ്ടിലെ പ്രശസസ്തയായ നോവലിസ്റ്റ്.
സ്വന്തം ജീവിതാനുഭവങ്ങള്‍ കൃതികളിലാക്കി.ഓമാരുവില്‍
ജനനം.അപസ്മാരം വരാറുള്ള മൂന്നു സഹോദരികളും
ഒരു സഹോദരനും അടങ്ങിയ പാവപ്പെട്ട കുടുംബം.
പഠനത്തില്‍ അതിസമര്‍ത്ഥ.രണ്ടു സഹോദരിമാര്‍ വെള്ളത്തില്‍
വീണു മരിച്ചു.നാണംകുണുങ്ങിയായിരുന്നു.മനോരോഗി
എന്ന പേരില്‍ മനോരോഗകേന്ദ്രത്തില്‍ അയക്കപ്പെട്ടു.
സ്കിസോഫ്രെനിയാ രോഗി എന്നു തെറ്റായി വിലയിരുത്തപ്പെട്ടു.
7 വര്‍ഷം അവിടെ കഴിയേണ്ടി വന്നു.ഇതിനിടയില്‍
പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന് വലിയൊരവാര്‍ഡുകിട്ടി.
അതലായിരുന്നുവെങ്കില്‍ ജീവിതകാലം മുഴുവന്‍ അവര്‍
ചിത്തരോഗാശൗപത്രിയില്‍ കഴിയേണ്ടി വന്നേനെ.
തുടര്‍ന്നവര്‍ "ഔള്‍സ് ഡൂ ക്രൈ" എന്ന നോവല്‍ എഴുതി.
ലണ്ടനിലും സ്പെയിനിലും താമസ്സിച്ചുകൊണ്ടവര്‍ 7
വര്‍ഷം കൊണ്ട് 5 പുസ്തകങ്ങള്‍ കൂടി എഴുതി.
1963 ല്‍ നാട്ടിലേക്കു മടങ്ങി.നഗരങ്ങളിലെ മാലിന്യകൂമ്പാരങ്ങളില്‍
ഭാഗ്യം തേടുന്ന നാലു കുട്ടികളുടെ കഥയാണ് അവരുടെ
ഔള്‍സ് ഡൂ ക്രൈ.അവരുടെ ആത്മകഥയില്‍ നിന്നും
സ്വന്തം കഥ തന്നെയാണവര്‍ നോവലാകിയതെന്നു മന്‍സ്സിലാകും.
ഈ നോവലിനെ അടിസ്ഥാനമാക്കി പ്രശസ്തമായ ചലച്ചിത്രം
ഇറങ്ങി-ആന്‍ ഏഞ്ചല്‍ അറ്റ് മൈ ടേബിള്‍.

ജോസിലിന്‍ ബര്‍ണല്‍ ബെല്‍(1943)


ജോസിലിന്‍ ബര്‍ണല്‍ ബെല്‍
(1943)

നോബല്‍ പ്രൈസ് വാങ്ങിയ അസ്റ്റ്രോഫിസിസ്റ്റ് ആണ്
പ്രൊഫസ്സര്‍ ജോസിലിന്‍.കേംബ്രിഡ്ജില്‍ ആന്‍ടണി ഹെവിഷിന്‍റെ
കൂടെ ജോലി ചെയ്യുമ്പോള്‍ അവര്‍ പള്‍സാറുകളെ കണ്ടെത്തി
ചരിത്രം സൃഷ്ടിച്ചു.പള്‍സേറ്റിംഗ് റേഡിയോ സ്റ്റാര്‍ എന്നതിന്‍റെ
ചുരുക്കമാണ് പള്‍സാര്‍.വളരെ ചെറുതെങ്കിലും ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം
ഉല്‍പ്പാദിപ്പിക്കുന്നവയാണ് പള്‍സാറുകള്‍.30 കിലോമീറ്ററില്‍ കൂടുതല്‍
സഞ്ചരിക്കാത്തവ.ന്യൂട്രോണ്‍ മാത്രം അടങ്ങിയ നക്ഷത്രങ്ങള്‍

വെര്‍ജീനിയാ വൂള്‍ഫ് (1882-1941)


(WIKI IMAGES)
വെര്‍ജീനിയാ വൂള്‍ഫ് (1882-1941)

ബ്ലൂംസ്ബറി ഗ്രൂപ്പ് എന്ന സാംസ്കാരിക പ്രസ്ഥാന
ത്തിന്‍ റെ ചുക്കാന്‍ വഹിച്ച മഹതിയാണ് വെര്‍ജീനിയാ.
ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചു.20 വയസ്സിലെത്തി
യപ്പോഴേയ്ക്കും മാതാവ്,മൂത്ത സഹോദരന്‍,പിതാവ്
എന്നിവരെല്ലാം മരണമടഞ്ഞു.വനേസ്സാ എന്ന സഹോദരിയും രണ്ടു
സഹോദരന്മാരുമായി അവള്‍ ബ്ലൂംസ്ബറിയിലെ ഒരു വീട്ടിലേക്കു
മാറിത്താമസ്സിച്ചു.എഴുത്തുകാര്‍,ചിത്രകാരന്മാര്‍ എന്നിവരുടെ
സമ്മേളനസ്ഥലമായി അവളുടെ വീട്.1912 ല്‍ ലെയോണാര്‍ഡ്
വൂള്‍ഫിനെ വിവാഹം കഴിച്ചു.ഹോഗാര്‍ത് പ്രസ്സ് എന്ന പേരില്‍
അവര്‍ പ്രസിദ്ധീകരണശാല തുറന്നു.തുടര്‍ന്നവര്‍ എഴുതിത്തുടങ്ങി.
ദ വോയേജ് ഔട്ട് ആയിരുന്നു ആദ്യ കൃതി(1915).1929 ല്‍
റൂം ഓഫ് വണ്‍സ് ഔണ്‍ പുറത്തിറങ്ങി.സ്ത്രീകള്‍ക്കു സ്വന്തമായി
തലവും ധനവും ആവ്ശ്യമാണെന്നവര്‍ ഈ കൃതിയിലൂടെ വാദിച്ചു.
മാന്‍സ്സികമായി പലപ്പോഴും അവര്‍ തളര്‍ന്നിരുന്നു. 1941 ല്‍ അവര്‍
ആത്മഹത്യ ചെയ്തു

ജോര്‍ജ് എലിയട്ട്(1819-1880)

ജോര്‍ജ് എലിയട്ട്(1819-1880)

ഇംഗ്ലീഷ് ഭാഷയില്‍ ഏതാനും നല്ല നോവലുകള്‍
എഴുതിയിട്ടുള്ള മേരി അന്നെ ഇവാന്‍സിനെ
അറിയുന്നവര്‍ വിരളം.കാരണം ജോര്‍ജ് എലിയറ്റ്
എന്നപേരിലാണ് അവര്‍ അവ എഴുതിയത്.
വാറിക് ഷെയറില്‍ ജനിച്ചു.ജര്‍മന്‍,ഇറ്റാലിക്, ലാറ്റിന്‍
ഗ്രീക് എന്നിവയെല്ലാം പഠിച്ചു.ഫിലോസഫിയില്‍
പുസ്തകം എഴുതി. 1851 ല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍
റിവ്യൂ എന്ന മാസികയില്‍ എഡിറ്ററായി.എഴുത്തുകാരനും
നിരൂപകനുമായിരുന്ന ജോര്‍ജ് ഹെന്‍ റി ലെവെസുമായി പ്രണയത്തിലായി.
എന്നാല്‍ അദ്ദേഹത്തിന്‍ റെ ഭാര്യ വിവാഹമോചനത്തിനു
സമ്മതിച്ചില്ല.അതിനാല്‍ അവര്‍ വിവാഹമ്മ്കഴിക്കാതെ
ഒന്നിച്ചു താമസ്സിച്ചു.അക്കാലത്ത് സമൂഹം അതംഗീകരിച്ചിരുന്നില്ല.
അതിനാള്‍ സമൂഹം അവരെ മോശക്കാരിയാക്കി.ഭര്‍തൃപ്രേരണയാല്‍
1858 ല്‍ അവര്‍ അമോസ് ബാര്‍ട്ടന്‍ എന്ന നോവല്‍ എഴുതി.
സീന്‍സ് ഫ്രെം ക്ലെറിക്കല്‍ ലൈഫ് എന്ന കഥാസമാഹാരം
പിന്നീ​ടിറങ്ങി.ജോര്‍ജ് എലിയട്ട് എന്ന തൂലികാനാമത്തിലായിരുന്നു
എഴുത്ത്.ഡാനിയല്‍ ഡര്‍മോന്‍റാ മിഡില്‍ മാര്‍ച്ച് എന്നിവയാണ്
മറ്റു കൃതികള്‍.അവരുടെ കാലത്തെ ഏറ്റവും പ്രസസ്തയാ​യ
എഴുത്തുകാരിയായിരുന്നു മേരി എന്ന എലിയട്ട്.

എലിസബേത് ഗാരറ്റ് ആന്‍ഡേര്‍സണ്‍ (1836-1917)

എലിസബേത് ഗാരറ്റ് ആന്‍ഡേര്‍സണ്‍ (1836-1917)

എലിസബേത് ബ്ലാക്വെല്ലിനെപ്പോലെ, ഒരു ഡോക്ടര്‍
ആകണമെന്നാഗ്രഹിച്ച ഈ എലിസബേത്തും അതില്‍
വ്ജിഅയിച്ചു.പക്ഷേ അതിനായി ഏറെ ബുദ്ധിമുട്ടി.
ആദ്യം നേര്‍സായി ശവശരീരം കീറിമുറിക്കലും ശസ്ത്രക്രിയയും
പഠിച്ചു.1860 ല്‍ മിഡില്‍സെക്സ് ഹോസ്പിറ്റലില്‍ പരിശീലനം
നേടാന്‍ അനുമതി വാങ്ങിയെടുത്തു.എന്നാല്‍ അസൂയാലുക്കളായ
ആണ്‍കുട്ടികള്‍ അവളെ മാറ്റണമെന്നു വാദിച്ചു.പരിശീലനം
പൂര്‍ത്തിയാകിയ അവളെ അപ്പോത്തിക്കിരിയായി മാത്രം
പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചു.1866 ല്‍ ലണ്ടനില്‍ അവര്‍
സ്ത്രീകള്‍ക്കുമാത്രമായി ഒരു ക്ലിനിക് തുറന്നു.

4 കൊല്ലം കഴിഞ്ഞ്പാരീസ്സില്‍ നിന്നും അവര്‍ വൈദ്യശാസ്ത്രബിരുദം നേടി.
എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസ്സിയേഷന്‍ അവര്‍ക്കംഗീകാരം
നല്‍കാന്‍ വിസ്സമ്മതിച്ചു.അവര്‍ സര്‍ജനായി പ്രവര്‍ത്തിച്ചു.
അവരുടെ ആശുപത്രി സ്ത്രീകളുടെ ആശുപത്രിയാക്കി മാറ്റി.
അവസാനം 1873 മെഡിക്കല്‍ കൗണ്‍സില്‍ അവരെ അംഗീകരിച്ചു.

Monday 29 June 2009

എലിസബേത് ബ്ലാക് വെല്‍(1821-1910)

എലിസബേത് ബ്ലാക് വെല്‍(1821-1910)

ഇംഗ്ലണ്ടില്‍ ജനിച്ച് എലിസബേത് പതിനൊന്നാം വയസ്സില്‍ അമേരിക്കയിലെത്തി.
ഡോക്ടര്‍ ആകണമെന്നാഗ്രഹിച്ചെങ്കിലും അക്കാലത്തു പെണ്‍ കുട്ടികള്‍ക്കതിനു
കഴിഞ്ഞിരുന്നില്ല.പല വാതിലും കുട്ടി.ആരും അഡ്മിഷന്‍ കൊടുത്തില്ല.അവസനം
ന്യൂയോഋക്കിലെ ജനീവ കോളേജ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അഭിപ്രായം
ചോദിച്ചു.തമാശയെന്നു കരുതി അവര്‍ സമ്മതം മൂളി.1849 ല്‍ ഒരു പെണ്‍കുട്ടി
മെഡിക്കല്‍ ബിരുദം വാങ്ങുന്ന അത്ഭുത കാണാനെത്തിയവര്‍ 20,000 ആയിരുന്നു.
എന്നാല്‍ പരിസശീലനം നേടാന്‍ ആ വനിതാ ഡോക്ടര്‍ക്കു ലണ്ടനിലും പാരീസ്സിലും
പോകേണ്ടി വന്നു.1851 ല്‍ അമേരിക്കയില്‍ മടങ്ങി എത്തിയെങ്കിലും ഒരാശുപത്ര്യും
വനിതാ ഡോക്ടറെ സ്വീകരിച്ചില്ല.ന്യൂയോര്‍ക്കിലെ ഒരു ചേരിയില്‍ അവര്‍ സ്വന്തം
ക്ലിനിക്ക് തുറന്നു. ഡോക്ടറന്മാരായി തീര്‍ന്ന അവളുടെ രണ്ടു സഹോദരികള്‍
ഒപ്പം ചേര്‍ന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അവര്‍ ഒരാശുപത്രി തുടങ്ങി.
പെണ്‍കുട്ടികള്‍ക്കായി ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുക അവരുടെ വലിയ
ആഗ്രഹമായിരുന്നു.1869 ല്‍ലണ്ടനില്‍ മടങ്ങിയെത്തി അവര്‍ ലണ്ടന്‍ സ്കൂള്‍ ഓഫ്
മെഡിസിന്‍ ഫോര്‍ വിമന്‍ തുടങ്ങി.

പിന്‍ കുറിപ്പ്

ആദ്യവനിതാ ഡോക്ടര്‍ എന്ന ബഹുമതി എലിസബേത്തിനു കിട്ടില്ല.
1812 ല്‍ ബാരിDr James 'Miranda' Barry (എന്നൊരാല്‍ എഡിന്‍ബറോ സ്കൂള്‍ ഓഫ് മെഡിസിനില്‍
നിന്നും വൈദ്യബിരുദം നേടി.ആര്‍മിസര്‍ജനായി വാട്ട്റ്റര്‍ ലൂവിലും
സൗത്താഫ്രിക്കയിലും ജോലി നോക്കി.1865 ല്‍ മരിച്ചപ്പോള്‍ മാത്രമാണ്
ബാരി ഒരു വനിത ആയിരുന്നു എന്നു ലോകം അറിഞ്ഞത്

മേരി ലീക്കെ

(WIKI IMAGE)
മേരി ലീക്കെ(1913-1996)

1913 ല്‍ ജനിച്ച മേരി ജീവിതത്തിന്‍റെ നല്ലൊരു കാലഘട്ടം
ടാന്‍സാനിയായിലെ കല്ലിലും മണ്ണിലും ചചലവഴിച്ചു.
ആദിമമനുഷ്യന്‍റെ അവ്ശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു
ഈ ആര്‍ക്കിയോളജിസ്റ്റിന്‍റെ ലക്ഷ്യം.ഒരു പെയിന്‍ ററുടെ
മകളായി ജനിച്ച അവര്‍ക്കു കാര്യമായ വിദ്യാഭ്യാസം
കിട്ടിയില്ല.പെയിന്‍റിംഗില്‍ തല്‍പ്പര്യയായ അവള്‍ക്ക്
പുരാതനമനുഷ്യനെക്കുറിച്ചു പഠിക്കാനും താല്‍പര്യം
ജനിച്ചു.ലണ്ടന്‍ യൂണിവേര്‍സിറ്റിയിലെ ചില പ്രഭാഷണങ്ങള്‍
അവര്‍ കേട്ടു.ലൂയി ലീക്കെ തന്നോടൊപ്പം ആഫ്രിക്കന്‍
പര്യവേഷണത്തിനു അവളെ കൂട്ടി.അവര്‍ വിവാഹിതരായി
ആഫ്രിക്കയില്‍ ആദിമമനുഷ്യരുടെ കാല്‍പ്പാടുകള്‍ തേടി
അലഞ്ഞു.1959 ല്‍ മേരി കണ്ടെത്തിയ മനുഷ്യ തലയോട്ടിയുടെ
പ്രായം 20 ലക്ഷം വര്‍ഷം ആണെന്നു കണക്കാക്കപ്പെടുന്നു.
അവര്‍ ടാന്‍സാനിയായില്‍ തന്നെ തുടര്‍ന്നു.ആദിമ മനുഷ്യന്‍റെ
രണ്ടു കാല്‍പ്പാടുകള്‍ അഗ്നിപര്‍വ്വതചാരത്തിനിടയില്‍ അവര്‍
കണ്ടെത്തി.പുരാതനമനുഷ്യര്‍ 40 ലക്ഷം വര്‍ഷം മുന്‍പു
തന്നെ രണ്ടുകാലില്‍ നടന്നിരുന്നു എന്നു മേരി സ്ഥാപി

ജയിന്‍ ഓസ്റ്റിന്‍ (1775-1817)

ജയിന്‍ ഓസ്റ്റിന്‍ (1775-1817)

ഇംഗ്ലീഷ് നോവലിസ്റ്റുകളില്‍ മുന്‍പന്തിയില്‍
നില്‍ക്കുന്ന ജയിന്‍ ഓസ്റ്റിന്‍ അവരുടെ ജീവിത
കാലത്ത് അറിയപ്പെട്ടിരുന്നില്ല.തൂലികാ നാമത്തിലാണ്
അവള്‍ എഴുതിയത്.വരുമാനവും കിട്ടിയില്ല.
ഒരു വികാരിയുടെ ഏഴുമക്കളില്‍ ആറാമത്തേത്.
3 വര്‍ഷമേ സ്കൂളില്‍ പോയുള്ളു.പക്ഷേ പിതാവ്
വീട്ടിലിരുത്തി തുടര്‍ന്നും പഠിപ്പിച്ചു.10 വയസ്സില്‍ കഥകള്‍
എഴുതിത്തുടങ്ങി.അക്കാലത്തെ ജീവിതം അതുപോലെ
അവരുടെ നോവലുകളില്‍ ആവിഷ്കരിക്കപ്പെട്ടു.
1801 ല്‍ പിതാവ് റിട്ടയര്‍ ചെയ്തു.കുടുംബം
ബാത്തിലേക്കു താമസ്ം മാറ്റി.ജയിന് ആസ്ഥലം
പിടിച്ചില്ല.എലിനോര്‍ ആന്‍ഡ് മാരിയന്നെ എന്ന ആദ്യ
നോവല്‍ ഇതിനിടയില്‍ പ്രസ്ദ്ധീകരിക്കപ്പെട്ടിരുന്നു.
സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി പിന്നാലെ വന്നു.
പ്രൈഡ് ആന്‍ഡ് പ്രിജൂഡിസ് അടുത്തതായിറങ്ങി.
1803 ല്‍ നോത്താംഗര്‍ ആബി പുറത്തിറങ്ങി

അനിറ്റാ റോഡ്ഡിക്(1943-2007 )

അനിറ്റാ റോഡ്ഡിക്(1943-2007 )

1976 ല്‍ ബ്രൈട്ടനില്‍ ആദ്യമായി ബോഡിഷോപ്പ്
ആരംഭിച്ച സ്ത്രീരത്നം ആണ് അനിറ്റാ റോഡ്ഡിക്.
പ്രകൃതി ദത്ത ക്രീമുകളും ലോഷനുകളും ചെറിയ
പാസ്റ്റിക് കവറുകളിലാക്കി വില്‍പ്പന തുടങ്ങി.10
കൊല്ലം കഴിഞ്ഞപ്പോല്‍ 1000 ബ്രാഞ്ചുകള്‍ ലോകമെമ്പാടും
തുറക്കപ്പെട്ടു.ഒരു യുവതിയുടെ വന്‍ബിസ്സിനസ് വിജയം.
മാതാപിതാക്കള്‍ ഇറ്റലിക്കാരാണെങ്കിലും അനിറ്റാ
ജനിച്ചത് ഇംഗ്ലണ്ടിലെ ലിറ്റില്‍ ഹാംറ്റണില്‍.ബോഡി
ഷോപ്പ് തുടങ്ങും മുമ്പ് ഭര്‍ത്താവ് ഗോര്‍ഡനുമായി
ചേര്‍ന്നവള്‍ ഒരു ബ്ര്‍ഡ് & ബ്രേക്ക്ഫാസ്റ്റ് റസ്റ്റോറന്‍റ്‌
നടത്തിയിരുന്നു.പക്ഷേ ബൂണേര്‍സ് അയേര്‍സില്‍ നിന്നും
കുതിരപ്പുറത്ത് ന്യൂയോര്‍ക്ക് ഒരു സവാരി നടത്താന്‍
രണ്ടു വര്‍ഷം ഭര്‍ത്താവ് മാറി നിന്നു.രണ്ടു കൊച്ചു
കുഞ്ഞുങ്ങളുമായി സ്വയം നടത്താവുന്ന ഒരു ബിസ്സിനസ്
എന്ന നിലയില്‍ ആണ് അനിറ്റാ പുതിയ ബിസ്സിനസ്
കണ്ടെത്തിയത്.അതാകട്ടെ വന്‍ വിജയവുമായി.
പഠനകാലത്ത് ലോകമെല്ലാം ചുറ്റിക്കണ്ടിരുന്ന
അനിറ്റായ്ക്ക് ന്യൂഗിനിയായിലും ആഫ്രിക്കയിലും
മറ്റുമുള്ള സാധാരണക്കാരായ സ്ത്രീകള്‍ക്കു വില
കൂടിയ സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ വാങ്ങാന്‍
കശിയുന്നില്ല എന്നു മന്‍സ്സിലായി.അതിനാല്‍ അവര്‍
പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചു.
അതിനാല്‍ പാക്കേജിനും മറ്റും അധികം ചെലവു
വരാത്തവിധം ചെറിയ വിലയ്ക്കു നല്‍കാവുന്ന ഉല്‍പ്പങ്ങള്‍
അവര്‍ നിര്‍മ്മിച്ചു വിറ്റഴിച്ചു വിജയം നേടി

മരിയേ ടുസ്സേഡ്(1761-1850)

മരിയേ ടുസ്സേഡ്(1761-1850)

സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ വരുമാനത്തിനായി ജോലി
ചെയ്യാറില്ലാതിരുന്ന കാലം.മരിയേ വാക്സ് മോഡലിംഗ്
തുടങ്ങി എന്നു മാത്രമല്ല സ്വന്തമായി ലണ്ടനില്‍ മെഴുകുതിരി
പ്രതിമകളുടെ ഒരു മ്യൂസുയം തുറന്ന്‍ ലോകശ്രദ്ധ ആകര്‍ഷിക്കയും
ചെയ്തു.സ്വിറ്റ്സര്‍ലണ്ടിലായിരുന്നു ജനനം. പിതാവു ചെറുപ്പത്തില്‍
തന്നെ മരണമടഞ്ഞ കുട്ടി വാക്സ് മോഡലര്‍ ആയിരുന്ന അമ്മാവനോടൊപ്പം
താംസ്സിച്ചു.ഒന്‍പതാം വയസ്സില്‍ പാരീസ്സിലേക്കു കുടിയേറി. അമ്മാവന്‍ അവിടെ
ഒരു വാക്സ് മ്യൂസിയവും ഭീകര അറയും നിര്‍മ്മിച്ചു.ഫോട്ടൊഗ്രാഫിയും
ട്.വി യും പ്രചാരത്തിലാകും മുമ്പ് പ്രമുഖവ്യകതികള്‍ എങ്ങിനെ ഇരിക്കുന്നു
എന്നു സാധാരണ ജനത്തിനു മന്‍സ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.മെഴികുതിരി
മ്യൂസ്സിയം അതിനാല്‍ ജനത്തെ പെട്ടെന്നാകര്‍ഷിച്ചു.അരിസ്റ്റോക്രാറ്റുകളെ
വധിക്കുന്നതു കാണാനും ജനം ഇഷ്ടപ്പെട്ടു.1794 ല്‍ അമ്മാവന്‍ മരിച്ചപ്പോള്‍
മരിയേ ബിസ്സിനസ് ഏറ്റെടുത്തു.അടുത്തവര്‍ഷം ഫ്രാന്‍സിസ് ടുസ്സേഡിനെ
വിവാഹം കഴിച്ചു.എങ്കിലും ആ ബന്ധം നീണ്ടു നിന്നില്ല.എന്നാല്‍ അയാളുടെ
പേര്‍ ഉപേക്ഷിച്ചില്ല.ബ്രിട്ടനിലേക്കു കുടിയേറിയ മരിയേ 30 വര്‍ഷം പ്രതിമാ
പ്രദര്‍ശനം നാടെങ്ങും നടത്തി.1834 ല്ണ്ടനില്‍ സ്ഥിരമായി മ്യൂസ്സിയം തുറന്നു.
8 വര്‍ഷം കഴിഞ്ഞ് അതു രണ്ടു മക്കളിലേക്കു കൈമാറി.

Saturday 27 June 2009

മരിയ സ്റ്റോപ്സ് (1880-1958

മരിയ സ്റ്റോപ്സ് (1880-1958)

സെക്സിനെക്കുറിച്ചും ഗര്‍ഭനിരോധനത്തെക്കുറിച്ചും സാധാരണക്കാരായ
സ്ത്രീകള്‍ക്കു ബോധവല്‍ക്കരണം നല്‍കിയ മഹതിയാണ് മരിയ സ്റ്റോപ്സ്.
ബ്രിട്ടനില്‍ അതു വലിയ കോലാഹലമുണ്ടാക്കി.എന്നാല്‍ അവരുടെ പുസ്തകങ്ങള്‍
ലക്ഷക്കണക്കിനു വിറ്റഴിഞ്ഞു.യൂണിവേര്‍സിറ്റി വിദ്യാഭ്യാസം കിട്ടിയ ആദ്യവനിതയും
ഫെമിനിസ്റ്റും ആയിരുന്നു അവളുടെ മാതാവ്.ലണ്ടന്‍ യൂണിവേര്‍സിറ്റിയില്‍
ഒരേ സമയം മരിയ മൂന്നു ബിരദങ്ങള്‍ നേടി.ജിയോളജി,ജോഗ്രഫി,ബോട്ടണി
എന്നിവയില്‍ 1903 ല്‍.ഒരു കനേഡിയന്‍ ബോട്ടണിസ്റ്റിനെ അവള്‍ വിവാഹം കഴിച്ചു.
സെക്സിനെക്കുറിച്ചറിവൊന്നും ഇല്ലാതിരുന്ന അവള്‍ ഭര്‍ത്താവ് ഷണ്ഡന്‍ ആണെന്നു
മന്‍സ്സിലാകിയത് ഒരു വര്‍ഷം കഴിഞ്ഞു മാത്രമായിരുന്നു.തുടര്‍ന്നവര്‍ സെക്സിനെക്കുറിച്ചു
പഠിക്കാന്‍ തുടങ്ങി.1916 ല്‍ സ്ത്രീകളെ ലൈംഗീകകാര്യങ്ങളില്‍ ബൊധവതികളാക്കാന്‍
മുമ്പോട്ടു വന്നു.വിവാഹജീവിതം(മാരിയഡ് ലൈഫ്)1918 ലിറങ്ങി.അതേ വര്‍ഷം അവര്‍ വീണ്ടും
വിവാഹിതയായി.ഗര്‍ഭധാരണ ഭയം ഒഴിവായാല്‍ സെക്സ് കൂടുതല്‍ നന്നായി ആസ്വദിക്കാന്‍
കഴിയും എന്നു വായനാക്കാര്‍ അവര്‍ക്കെഴുതിയപ്പോള്‍ അവര്‍ വൈസ്
പാരന്‍റ്‌ഹുഡ് എന്ന പുസ്തം എഴുതി.
അതില്‍ വിവിധ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വിവരിച്ചു.1921 ല്‍ ഭര്‍ത്താവും ഒത്തവര്‍ ലണ്ടനില്‍
ആദ്യത്തെ സന്താനനിയന്ത്രണക്ലിനിക് തുടങ്ങി.എതിര്‍പ്പുകള്‍ അവര്‍ വകവെച്ചില്ല

മറിയാ മോണ്ടി സ്സോറി ( 1870-1952)

മറിയാ മോണ്ടി സ്സോറി ( 1870-1952)

കുട്ടികള്‍ക്കു പുതിയ പഠനരീതി ആവിഷകരിച്ച മഹതി.ഇറ്റലിയില്‍
ജനിച്ചു.പിതാന് മേരിയെ സ്കൂളില്‍ വിടുന്നത് ഇഷ്ടമായിരുന്നില്ല.
എന്നാല്‍ മാതാവ് അവളെ സ്കൂളിലയയ്ക്ക തന്നെ ചെയ്തു.1882
ല്‍ കണക്കും എഞ്ചിനീയറിംഗും പഠിക്കാന്‍ മേരി റോമിലേക്കു
പോയി.എന്നാല്‍ 1894 ല്‍ മെഡിസിന്‍ പഠിക്കാന്‍ തയാറായി.അങ്ങിനെ
മേഇ ഇറ്റലിയിലെ മെഡിക്കല്‍ ബിരുദധാരിയായ ആദ്യ വനിതയായി.
സൈക്കിയാട്രിയായിരുന്നു ഇഷ്ടവിഷയം.പഠനത്തില്‍മോശമായ കുട്ടികളെ
പരിശീലിപ്പിക്കാന്‍ പ്രത്യേകം താല്‍പ്പര്യം എടുത്തു.അത്തരം കുട്ടികളെ
തനിയെ പഠിക്കാന്‍ അനുവദിച്ചു.അവരില്‍ പലരും നന്നായി പഠിച്ചു.
1907 ഇറ്റലിയിലെ ഒരു ചേരിയില്‍ അവര്‍ പുതിയ രീതിയില്‍
നേര്‍സറി പരിസീലനം തുടങ്ങി.ടീച്ചറുടെ സഹായത്തോടെ കുട്ടികള്‍
സ്വയം പഠിക്കുന്ന മോണ്ടിസ്സോറി രീതി അങ്ങനെ ആവിഷ്കരിക്കപ്പെട്ടു.
കുട്ടികളെ ശിക്ഷിക്കയോ അവര്‍ക്കു സമ്മാങ്ങള്‍ നല്‍കയോ ചെയ്യാത്ത
രീതി.പില്‍കാലത്തവര്‍ ബ്രിട്റ്റനിലും യൂ എസ്സിലും നിരവധി
നേര്‍സറി സ്കൂളുകള്‍ തുടങ്ങി.ഇന്നു ലോകമെങ്ങും അവരുടെ
രീതി സ്വീകരിക്കപ്പെട്ടു.

കാതറിന്‍ സ്പെന്‍സ് (1825-1910)

കാതറിന്‍ സ്പെന്‍സ് (1825-1910)

സ്കോട്ട്ലണ്ടില്‍ ജനിച്ച് ആസ്ത്രേലിയായിലേക്കു
കുടിയേറിയ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും
ഫെമിനിസ്റ്റും .
1854 ല്‍ ക്ലാരാ മോരിസണ്‍ എന്ന നോവല്‍ പുറത്തിറങ്ങി.
തൂലികാനാമത്തിലാണത് പ്രസിദ്ധീകരിക്കപ്പെട്ടത്.10 കൊല്ലം
കഴിഞ്ഞ് അടുത്ത നോവല്‍.ആസ്ത്രേലിയാലെ ആദ്യവനിതാ
നോവലിസ്റ്റ്.പിന്നെ 30 കൊല്ലം തുടര്‍ച്ചയായി എഴുതി.
മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ക്കായി അവര്‍
ബോര്‍ഡിംഗ് ഔട്ട് സൊസ്സൈറ്റി രൂപവല്‍ക്കരിച്ചു.
അനാഥരായ മൂന്നു കുട്ടിക്കുടുംബങ്ങളെ അവര്‍ ദത്തെടുത്തു
വളര്‍ത്തി.1890 ല്‍ രാഷ്ട്രീയത്തിലിറങ്ങി.സ്ത്രീകള്‍ക്കു
വോട്ടവകാശത്തിനു വേണ്ടി പോരാടി വിജയിച്ചു.
1897 ല്‍ ഫെഡറല്‍ കണ്‍ വന്‍ഷനിലേക്കു മല്‍സരിച്ചു.
മല്‍സരിക്കുന്ന ആദ്യ വനിത.പക്ഷേ വിജയിച്ചില്ല.
പാര്‍ട്ടികള്‍ക്കു മൊത്തം കിട്ടുന്ന സീറ്റുകള്‍ക്കനുസ്സരിച്ചു
മെംബറന്മാരെ തീരുമാനിക്കുന്ന പ്രൊപ്പോര്‍ഷണല്‍
റപ്രസെന്‍ റേഷന്‍ (പി.പി) വേണമെന്നായിരുന്നു
അവരുടെ വാദം.
പി.പി വേണമെന്നു വാദിക്കുന്നവര്‍ യൂറോപ്പില്‍
ഇന്നേറെയുണ്ട്

സോജോര്‍ണര്‍ ട്രൂത്ത് (1777-1883)

സോജോര്‍ണര്‍ ട്രൂത്ത്(1777-1883)

ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഒരു ഫാമില്‍ അടിമായിത്തീരാന്‍ ജനിച്ച
ഇസബെല്ല എന്ന പെണ്‍കുഞ്ഞാണ് പില്‍ക്കാലത്ത് സോജോര്‍ണര്‍
ട്രൂത്ത് എന്ന പേരില്‍ അറിയപ്പെട്ട സാമൂഹ്യപ്രവര്‍ത്തക.പലതവണ
അവള്‍ അടിമയായി വില്‍ക്കപ്പെട്ടു.മറ്റൊരടിമയെ വിവാഹം കഴിച്ചു.
അവരുടെ മക്കളും അടിമളായി.1843 ല്‍ ഇസബെല്ലാ ഒരു സഞ്ചരിക്കുന്ന
ഉപദേശിയായി മാറി.പുതിയ പേര്‍ സ്വീകരിച്ചു.അടിഅത്തം അവസാനിപ്പിക്കാന്‍
പോരാട്ടം തുടങ്ങി.അടിമത്തം നിരോധിക്കപ്പെട്ടതോടെ വാ​ഷിംഗ്ടണില്‍
സ്ഥിരതാമസ്സ്മാകിയ അവര്‍ പിന്നെ വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടി.
സ്ത്രീകള്‍ക്കു തുല്യത നല്‍കണമെന്നു ദൈവം കരുതുന്നെവെങ്കില്‍ യേശുകൃസ്തു
വഴി അതിനു തെളിവു നല്‍കുമായിരുന്നു എന്നൊരു പുരോഹിതന്‍ വാദിച്ചപ്പോള്‍
അവര്‍ പറഞ്ഞ്: ദൈവവും ഒരു സ്ത്രീയും മാത്രമേ യേശുവിന്‍ റെ ജനനത്തില്‍
പങ്കാളികളായുള്ളു ര്‍ന്നായിരുന്നു.

ഹാരിയെറ്റ് ബീച്ചര്‍ സ്റ്റോവ് (1811-1896)
സൂസന്‍ ആന്തണി (1820-1906)
ഹാരിയറ്റ് ടബ്മാന്‍ (1821-1913) എന്നീ മഹതികളും അടിമത്തത്തിനെതിരെ
പോരാടി.

Friday 26 June 2009

മേരി വോള്‍സ്റ്റോണ്‍ ക്രാഫ്റ്റ്(1759-1997)

ആണും പെണ്ണും ഒന്നുപോലെ എന്നു കരുതിയ മഹതി.
വിദ്യാഭ്യാസം,തൊഴില്‍,വോട്ട് എന്നിവ ചെയ്യാന്‍
ഒരു പോലെ ഇരുകൂട്ടര്‍ക്കും അവകാശമുണ്ടെന്നു
വാദിച്ചു.200 വര്‍ഷം മുമ്പ്‌ അതൊരല്‍ഭുതമായിരുന്നു.
സഹോദരനെ വക്കീലാന്‍ പ്രേരിപ്പിച്ച മാതാപിതാക്കള്‍
മേരിയെ കെട്ടിച്ചു കൊടുത്താല്‍ മാത്രം മതി എന്നു
കരുതി.1782 ല്‍ മേരി ന്യൂവിങ്ടണ്‍ ലണ്ടന്‍ ഗ്രാമമായ
ഗ്രീനില്‍ ഒരു വീടു വാടയകയ്ക്കെടുത്തു.അവിടെ
ഒരു സ്കൂള്‍ തുടങ്ങി.1787 ല്‍ പെണ്മക്കളുടെ
വിദ്യാഭ്യാസം എന്നൊരു പുസ്തകം എഴുതി.
സ്ത്രീകള്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാന്‍ അതാവശ്യം
എന്നു ജനത്തെ ബോധവല്‍ക്കരിക്കയായിരുന്നു ലക്ഷ്യം.
1797 ല്‍ വില്ലയം ഗോഡ്വിനെ വിവാ ഹ ചെയ്തു.ഒരു കുഞ്ഞു
പിറന്ന്‍ ഏതാനും ദിവസം കഴിഞ്ഞ് അവര്‍ മരണമടഞ്ഞു.

മേരിയുടെ മകളും മേരി ആയിരുന്നു. പി.ബി.ഷെല്ലി
എന്ന കവി അവളെ വിവാഹം കഴിച്ചു,ഫ്രാങ്കന്‍സ്റ്റീന്‍
എന്ന ഭീകരനോവല്‍ ബൈറന്‍റെ നിര്‍ദ്ദേശപ്രകാരം
മേരി ഷെല്ലി എഴുതിയതാണ്.

ആനി ഫ്രാങ്ക് (1929-1945)

സുവേ റൈഡര്‍ (1923)

സിസിലി സോണ്ടേര്‍സ് (1918-)

മദര്‍ തെരേസാ (1910-

ഹെലന്‍ കെല്ലര്‍ (1880-1968)

Helen Keller

Thursday 25 June 2009

എഗ്ലാന്‍റൈന്‍ ജബ്ബ്(1876-1928)

എഗ്ലാന്‍റൈന്‍ ജബ്ബ്(1876-1928)

കുട്ടികളുടെ സമുദ്ധാരണത്തിനായി സേവ് ദ് ചില്‍ഡ്രന്‍ ഫണ്ട്
രൂപവല്‍ക്കരിച്ച മഹതിയാണ് എഗ്ലാന്‍റൈന്‍ ജബ്ബ്.ഇംഗ്ലണ്ടിലെ ഷ്രോപ്ഷയറില്‍
ജനിച്ചു.ഓക്സ്ഫോര്‍ഡ് പഠനം ഇടയ്ക്കു നിര്‍ത്തി.ചാരിറ്റി ഓര്‍ഗനൈസേഷന്‍
സൊസ്സൈറ്റിയില്‍ അധ്യാപികയായി.1913 ല്‍ മാസിഡോണിയായില്‍ സേവനം.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നിരവധി കുടുംബങ്ങള്‍ പട്ടിണിയില്‍
ആണെന്നവര്‍ കണ്ടു.തുടര്‍ന്നവര്‍ കുട്ടികള്‍ക്കു സേവനം നടത്താന്‍ ഒരു
ഫണ്ടു രൂപീകരിച്ചു.ലോകമെമ്പാടും ഉള്ള ശിശുക്കള്‍ക്ക് ഈ ഫണ്ടില്‍ നിന്നും
ഇന്നും സഹായം കിട്ടുന്നു
 
(Wiki Image)
ക്ലാരാ ബാര്‍ട്ടണ്‍(1821-1912)

അമേരിക്കയിലെ മാസ്സചൂറ്റ്സില്‍ ജനിച്ച ക്ലാര 1869 കാലത്ത്
ഫ്രാന്‍സ്-പ്രഷ്യാ യുദ്ധത്തില്‍ റഡ്ക്രോസ്സ് സംഘടന നല്‍കിയ
സേവനം നേരില്‍ കണ്ടു.അമേരിക്കയിലേക്കു മടങ്ങിയ അവര്‍
1874 ല്‍ അമേരിക്കയില്‍ റഡ്ക്രോസ്സ് സൊസ്സൈറ്റി രൂപീകരിച്ചു.
മുറിവേറ്റ പടയാളികള്‍ക്കു മാത്രമല്ല,വെള്ളപ്പൊക്കത്തിലും
ക്ഷാമത്തിലും പ്രകൃതിക്ഷോഭങ്ങളിലും അവര്‍ സേവനം നല്‍കി.
1881 ല്‍ അവര്‍ അമേരിക്കന്‍ റദ്ക്രോസ്സ് സൊസ്സൈറ്റിയുടെ
ആദ്യ പ്രസിഡന്‍റായി
Posted by Picasa

ഫ്ലോറന്‍സ് നൈറ്റിംഗേല്‍(1820-1910)

(Wiki Image)
ഫ്ലോറന്‍സ് നൈറ്റിംഗേല്‍(1820-1910)

മാതാപിതാക്കളോടൊപ്പം രോഗികളെ സന്ദര്‍ശിക്കാറുണ്ടായിരുന്ന നൈറ്റിംഗേല്‍
ഒരു നേസാകുന്നത് അവര്‍ക്കു സഹിക്കാവുന്നതായിരുന്നില്ല.ആദരീയണരായ
വനിതകള്‍ ആതുരശുശ്രൂഷയ്ക്കു പോകുന്നത് സമുദായം അംഗീകരിക്കില്ല എന്നതായിരുന്നു
കാരണം.പരിശീലനം കിട്ടത്തവരായിരുന്നു നേര്‍സുമാര്‍.മിക്കവരും കുടിയരും.

ആശുപത്രികളെയുംആതുരശുശ്രൂഷയേയും കുറിച്ചു കിട്ടാവുന്ന
വിവരം എല്ലാം ശേഖരിച്ച് നൈറ്റിംഗേല്‍ അവരെ
സ്വാധീനിച്ച് ഒരു ജര്‍മ്മന്‍ നേര്‍സിംഗ് സ്കൂളില്‍ ചേര്‍ന്നു.
1853 ല്‍ ക്രീമിയന്‍ യുദ്ധം തുടങ്ങി.മുറിവേറ്റ ബ്രിട്ടെഷ് പടയാളികള്‍ക്കു ശുശ്രൂഷ നല്‍കാന്‍
ഒരു പറ്റം നേര്‍സുമാരുമായി അവര്‍ ക്രീമിയായിലേക്കു പോയി.മുറിവേറ്റവരുടെ മരണനിരക്ക്
50 ശതമാനത്തില്‍ നിന്നും പൂജ്യത്തിലേക്കു മാറ്റാന്‍ അവരുടെ പ്രവര്‍ത്തനം സഹായിച്ചു.
തുടര്‍ന്ന്‍ അവര്‍ക്കു ദേശീയ ബഹുമതി ലഭിച്ചു.

ലണ്ടനിലെ സെന്‍ റ്‌ തോമസസ് ഹോസ്പിറ്റലില്‍
അവര്‍ നേസിംഗ് സ്കൂള്‍ തുടങ്ങി.നേര്‍സിംഗ് ആദരീണിയ തൊഴിലായി.
1907 ല്‍ ബ്രിട്ടനിലെ ഏറ്റവുംവലിയ ബഹുമതി-ഓര്‍ഡര്‍ ഓഫ് മെരിറ്റ് അവര്‍ക്കു ലഭിച്ചു.
ഇന്ന്‍ ലോകമെമ്പാടും അവര്‍ ആദരിക്കപ്പെടുന്നു.
ലക്ഷക്കണക്കിന് നേര്‍സുമാര്‍ ആയിരക്കണക്കിന് ഹോസ്പിറ്റലുകളില്‍ സേവനം അനുഷ്ഠിക്കുന്നു.
ഇക്കാര്യത്തില്‍ മലയാളികള്‍ മുന്‍ പന്തിയിലാണു താനും

എലിസബേത് ഫ്രൈ(1780 - 1845)

(Wiki Image)
എലിസബേത് ഫ്രൈ(1780 - 1845)

1780 കാലത്തു ബ്രിട്ടനിലെ ജയിലുകളുടെ സ്ഥിതി അതീവ പരിതാപകരമായിരുന്നു.
ന്യൂഗേറ്റിലെ ജയിലില്‍ കലാപമുണ്ടായപ്പോള്‍ 300 തടവുകാര്‍ ഉള്‍പ്പെടുന്ന ജയില്‍
തീവച്ച് സംഭവം വരെയുണ്ടായി.
അതേ വര്‍ഷം ജനിച്ച് എലിസബേത് പില്‍ക്കാലത്ത്
ജയില്‍ പരിഷ്കരണത്തിനു മുന്നിട്ടിറങ്ങി.
സമാധാനപ്രിയരും പരോപകാരികളുമായക്രിസ്ത്യന്‍ ക്വാക്കര്‍ സഭാംഗമായിരുന്നു ഫ്രൈ.
ഇംഗ്ലണ്ടിലെ നോര്‍ഫ്ലോക്സില്‍ അവ്ര്‍ ജനിച്ചു.
മറ്റുസഭാംഗങ്ങളോടൊപ്പം അവര്‍ ജയില്‍ സന്ദ്രശനം പതിവാക്കി.
സ്ത്രീ​കളുടേയുംകുട്ടികളുടേയും നില അവരെ ദുഖിതയാക്കി.
വെറുതെകിടന്ന സെല്ലുകളില്‍ കുട്ടികള്‍ക്കു സ്കൂള്‍ തുടങ്ങി.
സ്ത്രീകള്‍ക്കു തുന്നല്‍ പരിശീലനം.അവര്‍ പ്രിസ്ണേര്‍സ് എയിഡ്
സൊസ്സൈറ്റി രൂപീകരിച്ചു പാര്ലമെന്‍ റിനെ സ്വാധീനിച്ചു നിയമനിര്‍മ്മാണം നടത്തി
ജയിലുകളുടെ സ്ഥിതി മെച്ചപ്പെടുതാന്‍ ഈ മഹതിക്കു കഴിഞ്ഞു