അനിറ്റാ റോഡ്ഡിക്(1943-2007 )
1976 ല്‍ ബ്രൈട്ടനില്‍ ആദ്യമായി ബോഡിഷോപ്പ്
ആരംഭിച്ച സ്ത്രീരത്നം ആണ് അനിറ്റാ റോഡ്ഡിക്.
പ്രകൃതി ദത്ത ക്രീമുകളും ലോഷനുകളും ചെറിയ
പാസ്റ്റിക് കവറുകളിലാക്കി വില്‍പ്പന തുടങ്ങി.10
കൊല്ലം കഴിഞ്ഞപ്പോല്‍ 1000 ബ്രാഞ്ചുകള്‍ ലോകമെമ്പാടും
തുറക്കപ്പെട്ടു.ഒരു യുവതിയുടെ വന്‍ബിസ്സിനസ് വിജയം.
മാതാപിതാക്കള്‍ ഇറ്റലിക്കാരാണെങ്കിലും അനിറ്റാ
ജനിച്ചത് ഇംഗ്ലണ്ടിലെ ലിറ്റില്‍ ഹാംറ്റണില്‍.ബോഡി
ഷോപ്പ് തുടങ്ങും മുമ്പ് ഭര്‍ത്താവ് ഗോര്‍ഡനുമായി
ചേര്‍ന്നവള്‍ ഒരു ബ്ര്‍ഡ് & ബ്രേക്ക്ഫാസ്റ്റ് റസ്റ്റോറന്‍റ്
നടത്തിയിരുന്നു.പക്ഷേ ബൂണേര്‍സ് അയേര്‍സില്‍ നിന്നും
കുതിരപ്പുറത്ത് ന്യൂയോര്‍ക്ക് ഒരു സവാരി നടത്താന്‍
രണ്ടു വര്‍ഷം ഭര്‍ത്താവ് മാറി നിന്നു.രണ്ടു കൊച്ചു
കുഞ്ഞുങ്ങളുമായി സ്വയം നടത്താവുന്ന ഒരു ബിസ്സിനസ്
എന്ന നിലയില്‍ ആണ് അനിറ്റാ പുതിയ ബിസ്സിനസ്
കണ്ടെത്തിയത്.അതാകട്ടെ വന്‍ വിജയവുമായി.
പഠനകാലത്ത് ലോകമെല്ലാം ചുറ്റിക്കണ്ടിരുന്ന
അനിറ്റായ്ക്ക് ന്യൂഗിനിയായിലും ആഫ്രിക്കയിലും
മറ്റുമുള്ള സാധാരണക്കാരായ സ്ത്രീകള്‍ക്കു വില
കൂടിയ സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ വാങ്ങാന്‍
കശിയുന്നില്ല എന്നു മന്‍സ്സിലായി.അതിനാല്‍ അവര്‍
പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചു.
അതിനാല്‍ പാക്കേജിനും മറ്റും അധികം ചെലവു
വരാത്തവിധം ചെറിയ വിലയ്ക്കു നല്‍കാവുന്ന ഉല്‍പ്പങ്ങള്‍
അവര്‍ നിര്‍മ്മിച്ചു വിറ്റഴിച്ചു വിജയം നേടി
Showing posts with label അനിറ്റാ റോഡ്ഡിക്(1943-2007 ). Show all posts
Showing posts with label അനിറ്റാ റോഡ്ഡിക്(1943-2007 ). Show all posts
Monday, 29 June 2009
Subscribe to:
Posts (Atom)