Monday 6 July 2009

സ്ത്രീ വിദ്യാഭ്യാസം

സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം നല്‍കേണ്ട എന്നു ഭാരതീയര്‍ കരുതി.
വിദ്യാഭ്യാസം നല്‍കേണ്ട എന്നു പാശ്ചാത്യരും കരുത്തി.പതിനഞ്ചാം
ശതകത്തില്‍ കന്യാസ്ത്രീകള്‍ക്കും ഉന്നതകുല ജാതകള്‍ക്കും
വിദ്യാഭ്യാസം നല്‍കിത്തുടങ്ങി.അതു വീടില്‍ വച്ചു മാത്രമായിരുന്നു
താനും.എഴുതാ​‍നും വായിക്കാനും കണക്കു കൂട്ടാനും പഠിക്കാം.
എന്നാല്‍ ആണ്‍കുട്ടികളെപ്പോലെ സ്കൂളിലോ ബോര്‍ഡിംഗിലോ
പോകാ​‍ന്‍ അനുവദിച്ചിരുന്നില്ല. സയന്‍സ്,നിയമം,ഫിലോസഫി,
മെഡിസിന്‍ ഇവയൊന്നും പഠിക്കാന്‍ അനുവാദം നല്‍കിയുമില്ല.

സാധാരണ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ പത്തൊമ്പതാം
നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു.നല്ല ശംബളം കിട്ടുന്ന
ജോലി ഒന്നും സ്ത്രീകള്‍ക്കു ലഭിച്ചിരുന്നില്ല.പതിനെട്ടാം ശതകത്തില്‍
പെണ്‍കുട്ടികള്‍ക്കായി ഏതാനും ബോര്‍ഡിംഗ് സ്കൂളുകള്‍
തുറക്കപ്പെട്ടു.എന്നാല്‍ അവയില്‍ ഡാ​ന്‍സിംഗ്,തുന്നല്‍ തുടങ്ങിയ
പെണ്‍ വിഷയങ്ങള്‍ മാത്രമേ പഠിപ്പിച്ചിരുന്നുള്ളു.പത്തൊന്‍പതാം
നൂറ്റാണ്ടില്‍ വിദ്യാഭ്യാസകാരത്തില്‍ തങ്ങള്‍ക്കു തുല്യത വേണമെന്നു
സ്ത്രീകള്‍ വാദിച്ചു തുടങ്ങി.ആണ്‍ കുട്ടികള്‍ പഠിക്കുന്ന എല്ലാ
വിഷയങ്ങളും പഠിപ്പിക്കാന്‍ മിസ്സ് ബീലെയെപ്പോലുള്ളവര്‍ സ്കൂള്‍
തുടങ്ങി.27 വയസായപ്പോള്‍ അവര്‍ പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍
പെണ്‍ കുട്ടികള്‍ക്കായി സ്കൂള്‍ തുടങ്ങി.വനിതകള്‍ക്കായുള്ള
ആദ്യ യൂണിവേര്‍സിരിയായ ലണ്ടനിലെ ക്വീന്‍സ് കോളേജ്
1848 ല്‍ തുറക്കപ്പെട്ടു.

ഡോ.ജയിംസ് ബാരിയായി ജീവിച്ചു മരിച്ച
മിറാണ്ടാ സ്റ്റൂവാര്‍ട്ട്(? 1795-1865)

എഡിന്‍ബറോയില്‍ ജനിച്ച മിറാണ്ട ജീവിതകാലം മുഴുവന്‍ ആണായി
വേഷം കെട്ടി പട്ടാളഡോക്ടര്‍ ആയി ജോലി നോക്കി.പതിനഞ്ചാം
വയസീല്‍ അനാഥയായി.അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് മെഡിസിന്‍
പഠനം അനുവദിച്ചിരുന്നില്ല. ആണ്‍കുട്ടിയായി വേഷമിട്ട് സര്‍വ്വരുടേയും
കണ്ണുവെട്ടിച്ചവള്‍ 1812 ല്‍ ബിരുദം നേടി. ഡോക്ടറാവുകയും പട്ടാളത്തില്‍
ചേരുകയും ചെയ്തു.കാനഡ,സൗത്താഫ്രിക്ക,ദക്ഷിണറഷ്യ കരീബിയ
എന്നിവിടങ്ങളില്‍ അവര്‍ ജോലി നോക്കി.കര്‍ക്കശസ്വഭാവക്കാരനായി
പെരുമാറി.പല ഉത്തരവാദിത്തങ്ങളം ഏറ്റെടുത്തു വിജയിപ്പിച്ചു.
കാനഡയിലെ ബ്രിട്ടീഷ് ഹോസ്പിറ്റലില്‍ ജനറല്‍ ആയി.ഹെര്‍ബല്‍
മെഡിസിനും പഠിച്ചു.ദക്ഷിണ ആഫ്രിക്കയിലെ ഔഷധച്ചെടികളെ
കുറിച്ച് ആധികാരിക പഠനം നടത്തി.ഒരാള്‍ക്കു മാത്രം സംശയം
തോന്നി.മരിച്ചപ്പോള്‍ ആ സംശയം ദൂരീകരിക്കാന്‍ പരിശൊധന
നടത്തിയപ്പോള്‍ സത്യം വെളിയില്‍ വന്നു.തുടര്‍ന്നു നടത്താനിരുന്ന
മിലിട്ടറി ഫ്യൂണറല്‍ വേണ്ടെന്നു വച്ചു.

No comments:

Post a Comment