കാതറിന്‍ സ്പെന്‍സ് (1825-1910)
സ്കോട്ട്ലണ്ടില്‍ ജനിച്ച് ആസ്ത്രേലിയായിലേക്കു
കുടിയേറിയ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും
ഫെമിനിസ്റ്റും .
1854 ല്‍ ക്ലാരാ മോരിസണ്‍ എന്ന നോവല്‍ പുറത്തിറങ്ങി.
തൂലികാനാമത്തിലാണത് പ്രസിദ്ധീകരിക്കപ്പെട്ടത്.10 കൊല്ലം
കഴിഞ്ഞ് അടുത്ത നോവല്‍.ആസ്ത്രേലിയാലെ ആദ്യവനിതാ
നോവലിസ്റ്റ്.പിന്നെ 30 കൊല്ലം തുടര്‍ച്ചയായി എഴുതി.
മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ക്കായി അവര്‍
ബോര്‍ഡിംഗ് ഔട്ട് സൊസ്സൈറ്റി രൂപവല്‍ക്കരിച്ചു.
അനാഥരായ മൂന്നു കുട്ടിക്കുടുംബങ്ങളെ അവര്‍ ദത്തെടുത്തു
വളര്‍ത്തി.1890 ല്‍ രാഷ്ട്രീയത്തിലിറങ്ങി.സ്ത്രീകള്‍ക്കു
വോട്ടവകാശത്തിനു വേണ്ടി പോരാടി വിജയിച്ചു.
1897 ല്‍ ഫെഡറല്‍ കണ്‍ വന്‍ഷനിലേക്കു മല്‍സരിച്ചു.
മല്‍സരിക്കുന്ന ആദ്യ വനിത.പക്ഷേ വിജയിച്ചില്ല.
പാര്‍ട്ടികള്‍ക്കു മൊത്തം കിട്ടുന്ന സീറ്റുകള്‍ക്കനുസ്സരിച്ചു
മെംബറന്മാരെ തീരുമാനിക്കുന്ന പ്രൊപ്പോര്‍ഷണല്‍
റപ്രസെന്‍ റേഷന്‍ (പി.പി) വേണമെന്നായിരുന്നു
അവരുടെ വാദം.
പി.പി വേണമെന്നു വാദിക്കുന്നവര്‍ യൂറോപ്പില്‍
ഇന്നേറെയുണ്ട്
Saturday, 27 June 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment