
(WIKI IMAGES)
വെര്‍ജീനിയാ വൂള്‍ഫ് (1882-1941)
ബ്ലൂംസ്ബറി ഗ്രൂപ്പ് എന്ന സാംസ്കാരിക പ്രസ്ഥാന
ത്തിന്‍ റെ ചുക്കാന്‍ വഹിച്ച മഹതിയാണ് വെര്‍ജീനിയാ.
ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചു.20 വയസ്സിലെത്തി
യപ്പോഴേയ്ക്കും മാതാവ്,മൂത്ത സഹോദരന്‍,പിതാവ്
എന്നിവരെല്ലാം മരണമടഞ്ഞു.വനേസ്സാ എന്ന സഹോദരിയും രണ്ടു
സഹോദരന്മാരുമായി അവള്‍ ബ്ലൂംസ്ബറിയിലെ ഒരു വീട്ടിലേക്കു
മാറിത്താമസ്സിച്ചു.എഴുത്തുകാര്‍,ചിത്രകാരന്മാര്‍ എന്നിവരുടെ
സമ്മേളനസ്ഥലമായി അവളുടെ വീട്.1912 ല്‍ ലെയോണാര്‍ഡ്
വൂള്‍ഫിനെ വിവാഹം കഴിച്ചു.ഹോഗാര്‍ത് പ്രസ്സ് എന്ന പേരില്‍
അവര്‍ പ്രസിദ്ധീകരണശാല തുറന്നു.തുടര്‍ന്നവര്‍ എഴുതിത്തുടങ്ങി.
ദ വോയേജ് ഔട്ട് ആയിരുന്നു ആദ്യ കൃതി(1915).1929 ല്‍
റൂം ഓഫ് വണ്‍സ് ഔണ്‍ പുറത്തിറങ്ങി.സ്ത്രീകള്‍ക്കു സ്വന്തമായി
തലവും ധനവും ആവ്ശ്യമാണെന്നവര്‍ ഈ കൃതിയിലൂടെ വാദിച്ചു.
മാന്‍സ്സികമായി പലപ്പോഴും അവര്‍ തളര്‍ന്നിരുന്നു. 1941 ല്‍ അവര്‍
ആത്മഹത്യ ചെയ്തു
No comments:
Post a Comment